#malayalamtypography Instagram Photos & Videos

Hashtag Popularity

13.2
average comments
2.1k
average likes

Latest #malayalamtypography Posts

  • രാത്രി ഭക്ഷണം കഴിച്ച് കൈ കഴുകാൻ ടാപ്പിനരികിലേക് ചെന്നപ്പോഴാണ് ഇന്ത്യൻ റയിൽവേയുടെ ഈ കൊടിയ പ്രഹസനം ശ്രദ്ധയിൽപെട്ടത്. പുറത്തേക്ക് വലിച്ചെറിയാൻ കഴിയുമായിരുന്നിട്ടും മാലിന്യം, കൃത്യമായി വേസ്റ്റ് പാത്രത്തിൽ നിക്ഷേപിച്ച മുഴുവൻ ആളുകളെയും പമ്പര വിഢികളാക്കികൊണ്ട് ജീവനക്കാരിൽ ഒരാൾ വേസ്റ്റ് മുഴുവനോടെ ട്രെയിന് പുറത്തേക്ക് തട്ടുന്നു. കണ്ടുനിന്നവരിൽ ചിലരുടെ മുഖത്ത് അതൃപ്തിയും പുച്ഛവും ഉണ്ടായെങ്കിലും ആരും ചോദിക്കാൻ തയ്യാറായില്ല. ഹിന്ദി വലിയ വശമില്ലാത്തതിനാൽ ഞങ്ങളും ചോദിച്ചില്ല, പകരം വിഡിയോ എടുത്ത് ഇന്ത്യൻ റെയിൽവേയെ ടാഗ്‌ ചെയ്ത് ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. മേല്പറഞ്ഞ പതിവ് പ്രഹസനമാകുമോ എന്നറിയില്ല എങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ റെയിൽവേ മറുപടി നൽകിയിട്ടുണ്ട്. അത്രയും ആളുകൾ നോക്കിനിൽക്കേ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ഭക്ഷണാവശിഷ്‌ടവും പ്ലാസ്റ്റിക്കും അടങ്ങുന്ന മാലിന്യം അയാൾ പുറത്തേക് തട്ടിയത്. അതിൽനിന്നും ഇത് സ്ഥിരം ഏർപ്പാടാണെന്നു വ്യക്തം. കൂടാതെ എല്ലാ കംപാർട്‌മെന്റിലും ഇതേ രീതിയിലാണ് 'മാലിന്യനിർമാർജനം' നടത്തുന്നതെന്ന് മേല്പടിയാനെ പിന്തുടർന്നപ്പോൾ മനസിലായി. വിഡിയോയുടെ ഒടുക്കം വരുന്ന 'കോട്ടിട്ടയാളിലും' യാതൊരു ഭാവവ്യത്യാസവും കാണാതിരുന്നതിനാലാണ് ഇന്ത്യൻ റെയിൽവേയുടെ പ്രഹസനം എന്ന് ആദ്യമെ പറഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്വം തൊഴിലാളിയുടെ മാത്രം തലയിലിട്ടുകൊണ്ടുള്ള പതിവ് കലാപരിപാടികൾ ഉണ്ടാകില്ലെന്ന വിശ്വാസത്തോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നത്. സംഭവത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്നവർ ഷെയർ ചെയ്ത് അധികൃതരിലേക് എത്തിക്കുക. മാറ്റം വരേണ്ട മനസുകളിൽ അത് പതിയെയാണെങ്കിലും സംഭവിക്കട്ടെ... #indianrailways #saynotoplastic #swatchbharat #protectourplanet #cleanearth #malayalamtypography #kerala #videoviral #mallureposts #kannur #kochi #trivandrum #keralagodsowncountry #keralatourism #indiatourism
  • @mebin.__ Profile picture

    @mebin.__

    രാത്രി ഭക്ഷണം കഴിച്ച് കൈ കഴുകാൻ ടാപ്പിനരികിലേക് ചെന്നപ്പോഴാണ് ഇന്ത്യൻ റയിൽവേയുടെ ഈ കൊടിയ പ്രഹസനം ശ്രദ്ധയിൽപെട്ടത്. പുറത്തേക്ക് വലിച്ചെറിയാൻ കഴിയുമായിരുന്നിട്ടും മാലിന്യം, കൃത്യമായി വേസ്റ്റ് പാത്രത്തിൽ നിക്ഷേപിച്ച മുഴുവൻ ആളുകളെയും പമ്പര വിഢികളാക്കികൊണ്ട് ജീവനക്കാരിൽ ഒരാൾ വേസ്റ്റ് മുഴുവനോടെ ട്രെയിന് പുറത്തേക്ക് തട്ടുന്നു. കണ്ടുനിന്നവരിൽ ചിലരുടെ മുഖത്ത് അതൃപ്തിയും പുച്ഛവും ഉണ്ടായെങ്കിലും ആരും ചോദിക്കാൻ തയ്യാറായില്ല. ഹിന്ദി വലിയ വശമില്ലാത്തതിനാൽ ഞങ്ങളും ചോദിച്ചില്ല, പകരം വിഡിയോ എടുത്ത് ഇന്ത്യൻ റെയിൽവേയെ ടാഗ്‌ ചെയ്ത് ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. മേല്പറഞ്ഞ പതിവ് പ്രഹസനമാകുമോ എന്നറിയില്ല എങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ റെയിൽവേ മറുപടി നൽകിയിട്ടുണ്ട്. അത്രയും ആളുകൾ നോക്കിനിൽക്കേ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ഭക്ഷണാവശിഷ്‌ടവും പ്ലാസ്റ്റിക്കും അടങ്ങുന്ന മാലിന്യം അയാൾ പുറത്തേക് തട്ടിയത്. അതിൽനിന്നും ഇത് സ്ഥിരം ഏർപ്പാടാണെന്നു വ്യക്തം. കൂടാതെ എല്ലാ കംപാർട്‌മെന്റിലും ഇതേ രീതിയിലാണ് 'മാലിന്യനിർമാർജനം' നടത്തുന്നതെന്ന് മേല്പടിയാനെ പിന്തുടർന്നപ്പോൾ മനസിലായി. വിഡിയോയുടെ ഒടുക്കം വരുന്ന 'കോട്ടിട്ടയാളിലും' യാതൊരു ഭാവവ്യത്യാസവും കാണാതിരുന്നതിനാലാണ് ഇന്ത്യൻ റെയിൽവേയുടെ പ്രഹസനം എന്ന് ആദ്യമെ പറഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്വം തൊഴിലാളിയുടെ മാത്രം തലയിലിട്ടുകൊണ്ടുള്ള പതിവ് കലാപരിപാടികൾ ഉണ്ടാകില്ലെന്ന വിശ്വാസത്തോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നത്. സംഭവത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്നവർ ഷെയർ ചെയ്ത് അധികൃതരിലേക് എത്തിക്കുക. മാറ്റം വരേണ്ട മനസുകളിൽ അത് പതിയെയാണെങ്കിലും സംഭവിക്കട്ടെ... #indianrailways #saynotoplastic #swatchbharat #protectourplanet #cleanearth #malayalamtypography #kerala #videoviral #mallureposts #kannur #kochi #trivandrum #keralagodsowncountry #keralatourism #indiatourism

  •  0  0  11 minutes ago

Top #malayalamtypography Posts